കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഉണങ്ങി നശിച്ച പുല്‍മൈതാനം ഈ മാസം ഇരുപതിനകം പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് സൂപ്പര്‍ക്രോസ് ബൈക്ക് റേസ് സംഘാടകരുടെ അവകാശവാദം. എന്നാല്‍ ഉണങ്ങി നശിച്ച പുല്ലുകള്‍ക്കു പകരം പുതിയത് സ്ഥാപിച്ച് സ്റ്റേഡിയം പഴയ രീതിയിലാക്കാന്‍ സമയം ഏറെ എടുക്കുമെന്നാണ് മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ അടക്കമുള്ള ഫുഡ്ബോള്‍ പ്രേമികള്‍ പറയുന്നത് .
സൂപ്പര്‍ക്രോസ് ബൈക്ക് റേസ് മത്സരത്തിന് ശേഷം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന് കാര്യമായ നാശം ഉണ്ടായിട്ടില്ലെന്നാണ് സംഘാടകാരുടെ വാദം. നിലവില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പുല്ലുകള്‍ ഉടനെ പഴയരീതിയിലാകുമെന്നും പറയുന്നു. മുന്‍പ് മത്സരങ്ങള്‍ നടന്ന പല സ്റ്റേഡിയങ്ങളിലും സമാനമായ രീതിയിലാണ് മൈതാനങ്ങള്‍ സജ്ജമാക്കി നല്‍കിയതെന്നും സംഘാടകര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പുല്ല് മുഴുവാനായി മാറ്റി നവീകരണം നടത്തിയാല്‍ മാത്രമെ മൈതാനം പഴയ രീതിയിലാകുവെന്നാണ് ഫുഡ്ബോള്‍ താരങ്ങള്‍ പറയുന്നത്
ഈ മാസം 12ന് നവീകരണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ പരിശോധന നടക്കും ഇരുപത്തിയഞ്ചിനകം പുല്‍മൈതാനം പൂര്‍വസ്ഥിതിയിലാക്കുംമെന്നും സൂപ്പര്‍ക്രോസ് സംഘാടകര്‍ പറയുന്നു.അതെ സമയം കുറഞ്ഞത് രണ്ട് മാസം സമയമെടുത്താല്‍ മാത്രമെ നിലവില്‍ ഉണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നവീകരണം സാധ്യമാകുവെന്നാണ് ഫുഡ്ബോള്‍ വിദഗ്ധരുടെ അഭിപ്രായം.