സംവിധായകന്‍ വി.എം. വിനുവിന് എല്‍ഡിഎഫ് ചെക്കുവക്കാനായി കാത്തുവച്ചത് ഒരു ഗായകനെയായിരുന്നു. വി.എം. വിനുവിന് പിന്മാറേണ്ടി വന്നതോടെ കലാകാരനായ വിനീഷ് വിദ്യാധരന്‍റെ സാധ്യത കൂടിയെന്ന വിലയിരുത്തലിലാണ് മുന്നണി. യുഡിഎഫിനുണ്ടായ അപ്രതീക്ഷിത തിരിച്ചടി സ്വാഭാവികമായും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയ ഗായകനാണ് സ്ഥാനാര്‍ഥി. എംഎസ് ബാബുരാജിനെ ഇഷ്ടപ്പെടുന്ന പോലെ കോഴിക്കോടിനും കല്ലായിക്കും തന്നെയും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്. വി.എം. വിനുവിന്‍റെ സിനിമകളില്‍ തല കാണിച്ചെങ്കിലും ഈ സ്ഥാനാര്‍ഥി റോള്‍ പ്രതീക്ഷിച്ചതല്ല. എല്ലാവരും നിര്‍ബന്ധിച്ചപ്പോ വി.എം. വിനുവിനെ എതിരിടാന്‍ വന്നതാണ്.
വി.എം. വിനുവുമായി അടുത്ത സൗഹൃദമുണ്ട് വിനീഷിന്. അതിനാല്‍ തന്നെ എതിരാളി പോയതില്‍ അല്‍പം വിഷമവുണ്ട്. സൗഹൃദപോരാട്ടം നടക്കില്ലെങ്കിലും യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് ഇക്കുറി എല്‍ഡിഎഫിന് സമ്മാനിച്ചിട്ടേ വിശ്രമുള്ളൂ എന്ന വാശിയിലാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും.