കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്‍റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയ്ക്ക് തിര‍ഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് കുറ്റിച്ചിറയിലെ പുരാതന തറവാട്. പുതിയകുഞ്ഞിത്താന്‍ മാളിക തറവാട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് ഫാത്തിമയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം നല്‍കിയത്. 

കുടുംബത്തിന്‍റെ പിന്തുണയ്ക്ക് സ്നേഹമെന്നായിരുന്നു മറുപടി. കുറ്റിച്ചിറയിലെ 100 വര്‍ഷത്തിലധികം പഴക്കമുള്ള തറവാടാണ് പുതിയ കുഞ്ഞിത്താന്‍ മാളിക. 60 ലധികം വോട്ടുകളുള്ള ഈ കുടുംബത്തിന് പറയാനുള്ളതും മുസ്ലീം ലീഗുമായുള്ള ബന്ധം. ബാഫഖി തങ്ങള്‍ മുതലുള്ള നേതാക്കള്‍  തറവാട് സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 

സിഎച്ച് മുഹമ്മദ് കോയയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം നല്‍കിയത് മുതലുള്ള ചരിത്രമുണ്ട് ഈ തറവാടിന്. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ സഫിയ തിര‍ഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം ഫാത്തിമ തഹ്ലിയയ്ക്ക് കൈമാറി. മുസ്ലീം ലീഗിന്‍റെ പല കണ്‍വന്‍ഷനുകള്‍ക്കും ഈ തറവാട് മുറ്റം വേദിയായിട്ടുണ്ട്. 

ENGLISH SUMMARY:

Fathima Tehliya, the UDF Deputy Mayor candidate, received election funding from a historic family in Kuttichira. This support highlights the family's long-standing relationship with the Muslim League and their history of supporting political figures.