കോഴിക്കോട് വടകര റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ ചുവര്‍ചിത്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. മെഡിമിക്സ് ഗ്രൂപ്പിന്‍റെ സഹായത്തോടെ മാഹി ആശ്രയ വിമന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ചുവര്‍ചിത്രങ്ങള്‍ ഒരുക്കിയത്. നാടിന്‍റെ ഐതീഹ്യങ്ങളും ചരിത്രവുമാണ് ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ലോകനാര്‍ക്കാവും കളരിയും ഓതേനനും ഉണ്ണിയാര്‍ച്ചയും കുഞ്ഞാലി മരയ്ക്കാരും അങ്ങനെ കടത്തനാടിന്റെ ഇതിഹാസ ചരിത്രമാണ് ചുവര്‍ചിത്രങ്ങളിലുള്ളത്. നവീകരിച്ച വടകര സ്റ്റേഷന്റെ കവാടത്തിലും അകത്തുമാണ് മ്യൂറല്‍ പെയിന്റിങ്ങില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത് വടകരക്കാരനായ പുതുച്ചേരി ലെഫ്റ്റണന്‍റ് ഗവര്‍ണര്‍ കെ.കൈലാസനാഥന്‍ ചിത്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
മെഡിമിക്സ് ഗ്രൂപ്പിന്‍റെ പിന്തുണയോടെ സ്തീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാഹിയിലെ ആശ്രയ വനിത സഹകരണ സംഘത്തിന്‍റെ നേതൃത്തിലായിരുന്നു ചിത്രങ്ങള്‍ ഒരുക്കിയത് ഷാഫി പറമ്പില്‍ എം.പി ,കെ .കെ രമ എം.എല്‍.എ ഗോകുലം ഗോപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. പദ്ധതിക്ക് നേതൃത്വം നല്‍കിയ റെയില്‍വേ ഉദ്യോഗസ്ഥരെയും കലാകാരികളെയും ചടങ്ങില്‍ ആദരിച്ചു