വയോജനങ്ങൾക്ക് ഉല്ലാസയാത്ര ഒരുക്കി കോഴിക്കോട് കോർപറേഷൻന്‍റെ ആനന്ദവണ്ടി. സമന്വയ പദ്ധതിയുടെ ഭാഗമായി കോർപറേഷനിലെ 75 വാർഡുകളിലെ വയോധികർക്കായാണ് കെഎസ്ആർടിസിയുടെ ആനന്ദ വണ്ടിയിലൂടെ ഉല്ലാസ യാത്ര ഒരുക്കിയത്. പാട്ടുപാട്ടിയും നൃത്തം ചെയ്തുമാണ് ആദ്യ സംഘം കോഴിക്കോട് ചുറ്റി കറങ്ങി കണ്ടത്.
ആനന്ദ വണ്ടിയിൽ നിറയെ ആനന്ദം. കണ്ടു പോയ കാഴ്ചകളിലേക്ക് ഓർമയ്ക്കൊപ്പം ഒരു തിരിഞ്ഞു നോട്ടം. ആഘോഷത്തിന് അല്ലെങ്കിലും എന്ത് പ്രായം. കോർപറേഷനിലെ ഒരോ വാർഡിൽ നിന്നും വയോജന ക്ലമ്പുകളും വാർഡ് കമ്മിറ്റിയും തിരഞ്ഞെടുക്കുന്ന 37 വയോധികരെയാണ് ഉല്ലാസയാത്രക്ക് കൊണ്ടുപോവുക.
കോഴിക്കോടിന്‍റെ പൈതൃകം അടയാളപ്പെടുത്തിയ ആനന്ദവണ്ടിയിലെ ഉല്ലാസയാത്ര രാവിലെ 8 മണിക്ക് ബീച്ചിൽ നിന്ന് തുടങ്ങി രാത്രി 8 മണിക്ക് ബീച്ചിൽ തന്നെ അവസാനിക്കും.