TOPICS COVERED

കോഴിക്കോട് താമരശേരിയിലെ ഫ്രഷ് കട്ട് സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ജനകീയ സമരസമിതി. അമ്പായത്തോട് നിരോധനാജ്ഞ നിലിനില്‍ക്കുന്ന സാഹചര്യത്തില്‍ അമ്പലമുക്കിലാകും സമരം തുടരുക. കലക്ടറുടെ നേതൃത്വത്തില്‍ അടുത്ത 3 ദിവസത്തിനകം വീണ്ടും സര്‍വകക്ഷിയോഗം ചേരാനാണ് തീരുമാനം.

പ്ലാന്‍റിന് അനുകൂലമായ നിലപാട് ജില്ലാഭരണകൂടം തുടര്‍ച്ചയായി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് സമരം കടുപ്പിക്കുന്നത്. അമ്പലമുക്കിലെ സമരപന്തലില്‍ നിരവധിപ്പേരാണ് പേരാണ് മുദ്രാവാക്യവുമായി തുടരുന്നത്. 

വിഷയത്തില്‍ മൂന്ന് ദിവസത്തിനകം കലക്ടറുടെ ചേംബറില്‍ സമരക്കാരും ജനപ്രതിനിധികളെയും വിളിച്ച് ചേര്‍ത്ത് യോഗം നടത്തും. കൂടുതല്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തും. അതിന് ശേഷമാകും പ്ലാന്‍റ് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. 

ENGLISH SUMMARY:

Fresh Cut protest in Kozhikode is intensifying as the Janakeeya Samara Samithi prepares to escalate their demonstrations. With prohibitory orders in place at Ambayathode, the protest will continue in Ambalamukku, while a multi-party meeting led by the Collector is scheduled within the next three days.