കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേയ്ക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വ്യാപാരികളുമായി ഇനി ചര്‍ച്ചയില്ലെന്ന് മേയര്‍ ബീനഫിലിപ്പ്. തെറ്റിദ്ധാരണയാണ് സമരത്തിന് പിന്നിലെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ കോര്‍പ്പറേഷന്‍ ഇതേ നിലപാട് തുടര്‍ന്നാല്‍ അനിശ്ചിതകാല സമരത്തിലേയ്ക്കും നിയമനടപടികളിലേയ്ക്കും കടക്കാനാണ് വ്യാപാരികളുടെ ആലോചന.
എത്ര സമരം നടത്തിയാലും പാളയം മാര്‍ക്കറ്റ് മാറ്റിയതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. അതിനിലാണ് വ്യാപാരികളുമായി ഇനി ചര്‍ച്ചയില്ലെന്ന് മേയര്‍ തുറന്നടിച്ചത്. ഉദ്ഘാടന ചടങ്ങിലും പ്രതിഷേധക്കാരോട് മയം വേണ്ടെന്ന സന്ദേശമാണ് മുഖ്യമന്ത്രിയും നല്‍കിയത്. ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് മാറ്റത്തെ നിയമപരമായി നേരിടാനാകുമോ എന്നും വ്യാപാരികള്‍ ആലോചിക്കുന്നുണ്ട്.