കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിനുള്ളില്‍ സ്ഥാപിച്ച കൂടിനുള്ളില്‍ പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുലി കിണറ്റില്‍ വീണത്.
അഞ്ച് ദിവസമായി കിണറ്റിലെ പൊത്തിനുള്ളില്‍ കഴിഞ്ഞിരുന്ന പുലി ഇന്നലെ രാത്രി 12 മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിനുള്ളില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കിണറ്റിനുള്ളില്‍ നിന്ന് പുറത്തെത്തിച്ച ശേഷം പുലിയെ താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. പുലിക്ക് പരുക്കുകളില്ല പൂര്‍ണ ആരോഗ്യാവാനാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കിണറ്റില്‍ പുലി വീണത്. കിണറ്റിനുള്ളില്‍ നിന്ന് വന്യജീവിയുടെ ശബ്ദം കേട്ട നാട്ടുകാരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. കിണറ്റിലെ പൊത്തിനുള്ളിലേക്ക് കയറിയതിനാല്‍ ഏത് ജീവിയാണ് സ്ഥീരികരിക്കനായില്ല. കിണറ്റിനുള്ളില്‍ ഇരയെ ഇറക്കി അതിനൊപ്പം നീരിക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതോടെയാണ് പുലിയാണെന്ന് വ്യക്തമായത്. കാട്ടില്‍ തുറന്ന് വിടുവാനാണ് വനംവകുപ്പിന്‍റെ തീരുമാനം.