TOPICS COVERED

കോഴിക്കോട് ബീച്ചില്‍ നവീകരിച്ച ഫുഡ് സ്ട്രീറ്റ് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കോര്‍പ്പറേഷന്‍ ഭരണാനുകൂല സംഘടനകള്‍ക്ക് ഏകപക്ഷീയമായി തട്ടുകടകള്‍ അനുവദിച്ചു നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. തട്ടുകടകളുടെ ക്രമീകരണത്തില്‍ പോലും പക്ഷപാതം കാണിച്ചുവെന്നും ഒരുവിഭാഗം തൊഴിലാളികള്‍ പറയുന്നു

കോഴിക്കോട് ബീച്ചിന് പുതിയമുഖം നല്‍കുന്നതിന്‍റെ ഭാഗമായാണ് തട്ടുകടകള്‍ക്കായി പ്രത്യേക സ്ഥലം കണ്ടെത്തി ഫുഡ് സ്ട്രീറ്റ് പദ്ധതി കോര്‍പ്പറേഷന്‍ ആവിഷ്കരിച്ചത്. ഒരോ മാതൃകയില്‍ നവീനമായ തട്ടുകടകളും തയ്യാറായി കഴിഞ്ഞു. തട്ടുകടകള്‍ അനുവദിക്കുന്നതിനുള്ള നറുക്കെടുപ്പ് മുതല്‍ കോര്‍പ്പറേഷന്‍ ഭരണസമിതി പക്ഷപാതത്വം കാണിക്കുന്നുവെന്നാണ് 

ഒരു വിഭാഗം കടക്കാരുടെ ആരോപണം. 240 മീറ്റര്‍ ദൂരത്തില്‍  ഫുഡ് സ്ട്രീറ്റിന്റെ  രണ്ട് ഭാഗങ്ങളിലായാണ് തട്ടുകടകള്‍ ക്രമീകരിക്കുന്നത്. ഇതില്‍ പോലും ഭരണകക്ഷി സംഘടനകള്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത് 

 കച്ചവടം നടത്തിയിരുന്ന ചിലര്‍ക്ക് പുതിയ കടകള്‍ അനുവദിക്കാതെ  മാറ്റി നിര്‍ത്തിയെന്നും രാഷ്ടീയം നോക്കിയാണ്

കടകള്‍ നല്‍കിയതെന്നും പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം. 

ഉദ്ഘാടനം അടുത്തിരിക്കെ വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നാണ് ആവശ്യം. കച്ചവടക്കാരെയും യൂണിയനുകളെയും ക്ൃത്യമായി കാര്യങ്ങള്‍ അറിയിച്ച ശേഷമാണ് കടകളുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ നടന്നതെന്നും പദ്ധതിയെ വികലമാക്കാനാണ് പ്രതിപക്ഷ ശ്രമമെന്നാണ് ഭരണസമിതിയുടെ വാദം 

ENGLISH SUMMARY:

A controversy has erupted over the newly renovated Kozhikode Beach Food Street project, with the opposition alleging that the Corporation arbitrarily allotted food stalls to organizations affiliated with the ruling party. They claim that favoritism was shown even in the arrangement of the stalls along the 240-meter stretch. A section of vendors also alleges that stalls were denied to some existing traders and that the allocation process was politically motivated. The ruling council defends the process, stating that the lottery system for allotment was conducted only after properly informing the traders and unions, and accuses the opposition of attempting to sabotage the project ahead of its inauguration.