കോഴിക്കോട് ദേശീയപാത വെങ്ങളം–രാമനാട്ടുകര ബൈപ്പാസില്‍ ടോള്‍ പിരിവ് ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കും. ടോള്‍ നിരക്കുകള്‍ ദേശീയപാത അതോറിറ്റിയുടെ അന്തിമപരിഗണനയിലാണ്. ടോളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഡല്‍ഹി ആസ്ഥാനമായ റന്‍ജൂര്‍ കമ്പനിയാണ് വെങ്ങളം–രാമാനാട്ടുകര ബൈപ്പാസിലെ ടോള്‍ പിരിവിനുള്ള കാരാര്‍ എറ്റെടുത്തിരിക്കുന്നത്.ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം നിരക്ക് പരസ്യപ്പെടുത്തും. ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിമാസം 300 രൂപയുടെ പാസ് നല്‍കുവാനാണ് തീരുമാനം. എന്നാല്‍ നാട്ടുകാര്‍ക്ക് ടോളില്‍ നിന്ന് പൂര്‍ണമായും ഇളവ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്
ടോള്‍ പിരിവ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുമ്പോഴും സര്‍വീസ് റോഡിന്‍റെയും ഡ്രെയിനേജ് സംവിധാനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓട്ടോറിക്ഷ ബൈക്ക് എന്നിവയില്‍ നിന്ന് ടോള്‍ ഇടാക്കില്ല.പൂര്‍ണമായും സര്‍വീസ് റോഡ് ഇല്ലാത്ത ഭാഗത്ത് മാത്രമാണ് ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ബൈപ്പാസിലൂടെ യാത്ര അനുമതി ഉള്ളത്.ഫാസ്റ്റ് ടാഗ് ഇതിനകം പ്രവര്‍ത്തനക്ഷമാമായിട്ടുണ്ട്. ട്രയല്‍ റണ്‍ ഈ ആഴ്ച നടക്കും.