TOPICS COVERED

കോഴിക്കോട് വടകര റൂട്ടിലെ കുഴികൾ എണ്ണി ഒരു യാത്ര പോകാം.പക്ഷേ ആ യാത്രക്ക് ഒട്ടും മധുരമില്ലെന്ന് ആദ്യമെ പറയട്ടെ ! മനുഷ്യൻ ജീവൻ കൈപിടിച്ച് പോകുന്ന ഈ ദുരവസ്ഥ അധികാരകളെ കാണിക്കാൻ വേണ്ടി മാത്രമാണ് ഈ യാത്ര

തിരുവങ്ങൂരിൽ നിന്ന്  പൊയിൽകാവ് എത്തിയപ്പോൾ റോഡ് ഏതാ കുഴിയെതാണെന്ന് അറിയാത്ത സ്ഥിതി.

കൊലിയാണ്ടിയിലെ  ഗതാഗത കുരുക്കും പിന്നിട്ട് പാലക്കുളത്ത് എത്തിയപ്പോൾ മഴയത്ത് റോഡിൽ ടാർ ഇടുന്നു. തിക്കൊടിയിൽ എത്തിയപ്പോഴും മഴക്കുഴികൾ പോലെ റോഡ് കുളം , ആംബുലൻസിനും കുഴി താണ്ടണം. പയ്യോളി പിന്നിട്ട് അയനിക്കാട് എത്തിയപ്പോളം ദാ ചിറ. ഇരിങ്ങലിലും മൂരാടുമെല്ലാം ഇതുവരെ കണ്ട കാഴ്ചകളുടെ ആവർത്തനം, കുഴിയും തോടുമാണ് റോഡുകൾ !

ENGLISH SUMMARY:

A symbolic journey through the pothole-ridden Vadakara route in Kozhikode highlights the dangerous state of the road. Intended not for convenience but as a wake-up call to authorities, the ride exposes the life-threatening risks faced by daily commuters.