അപകടകെണി ഒരുക്കിയിരിക്കുന്ന കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഇതുവരെ മുങ്ങി മരിച്ചത് 27 പേരാണ്.ആഴം ഒളിപ്പിക്കുന്ന കയങ്ങളെയും പാറകല്ലുകളെയും സൂക്ഷിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്.
ഇരവഴിഞ്ഞിപ്പുഴയുടെ വരദാനം അരിപ്പാറ വെള്ളച്ചാട്ടം. വെള്ളരിമലയില്‍ നിന്ന് പതഞ്ഞ് ഒഴുകുന്ന ജലസമ്യദ്ധി അരിപ്പാറയിലെത്തുമ്പോള്‍ മനസിനും ശരീരത്തിനും ഒരു പോലെ കുളിര്‍മ നല്‍കും.പക്ഷേ ആനന്ദത്തില്‍ ആപത്തുണ്ട്. വഴുക്കല്‍ നിറഞ്ഞ പാറയില്‍ നിന്ന് കാലു വഴുതിയാല്‍ ഒഴുകി പോവുക.പാറകെട്ടുകളിലേക്കാണ്.ഇറങ്ങുമ്പോള്‍ ആഴം തോന്നിപ്പിക്കാത്ത കുഴികളില്‍ കാലുറച്ചാല്‍ രക്ഷപ്പെടുക അസാധ്യം. അരിപ്പാറയിലെ വെള്ളത്തിന്‍റെ ഒഴുക്ക് പ്രവചിക്കാനാവില്ല.വനത്തില്‍ മഴ ശക്തമായാല്‍ വെള്ളത്തിന്‍റെ അളവും ഒഴുക്കും കൂടും.ജാഗ്രതയോടെ ഇറങ്ങുകയെന്നത് മാത്രമേ വഴിയുള്ളു.