കോഴിക്കോട് കൊടുവള്ളിയിലെ തൂക്കുപാലം അപകടഭീതിയില്‍. നാട്ടുകാര്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ചിട്ടും യാത്രക്കാര്‍ പാലത്തില്‍ കയറുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതാണ് അറ്റകുറ്റപ്പണി തുടങ്ങാന്‍ തടസമെന്നാണ് നഗരസഭയുടെ വിശദീകരണം.
തുരുമ്പിച്ച് ഇളകി നില്‍ക്കുന്ന കമ്പികള്‍,ക്ഷയിച്ച കൈവരി ഏതുനിമിഷവും അപകടം പതുങ്ങിയിരിക്കുന്ന തൂക്കുപാലം. ദേശീയപാത 766ല്‍ വെണ്ണക്കാട്ട് പുനൂര്‍ പുഴയ്ക്ക് കുറുകെ പാലം നിര്‍മിച്ചത് 20 വര്‍ഷം മുന്‍പാണ്. കാലാകാലങ്ങളില്‍ നഗരസഭ അറ്റകുറ്റപ്പണി നടത്താത്തതാണ് പാലം ഈ സ്ഥിതിയിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍
കൊടുവള്ളി നഗരസഭയേയും മടവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന് അന്ന് 25 ലക്ഷം രൂപയായിരുന്നു ചെലവ്. പാലം അപകടാവസ്ഥയിലായതോടെ നാട്ടുകാര്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ചു. പക്ഷെ കാര്യമുണ്ടായില്ല. അറ്റകുറ്റപണിക്കായി മുന്‍സിപ്പാലിറ്റി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും . ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തത് കാരണം പണി തുടങ്ങാനായിട്ടില്ല.