കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനായ എബ്രഹാമിന്‍റെ ജീവന്‍ നഷ്ടമായി നാളേയ്ക്ക് ഒരു വര്‍ഷമാവാനിരിക്കെ ഭാര്യ തെയ്യാമ്മയോട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.
രോഗിയായ തെയ്യാമ്മയുടെ സര്‍വ്വ ആശുപത്രി ചെലവും നോക്കുമെന്നും മക്കളില്‍ ഒരാള്‍ക്ക് സ്ഥിര ജോലി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതി.