TAGS

കാസർകോട് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ ഇലക്ട്രിക് ഓട്ടോ തൊഴിലാളികളോട് വിവേചനം. അംഗീകൃത സ്റ്റാൻഡുകളിൽ ഇലക്ട്രിക് ഓട്ടോകളെ കയറ്റുനില്ലെന്ന് പരാതി. സ്റ്റാൻഡിൽ ഇലക്ട്രിക് ഓട്ടോകൾ അനുവദിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് നിലനിൽക്കുകയാണ് കാഞ്ഞങ്ങാട് ഈ വിവേചനം. 

കൂടുതൽ വരുമാനം ലക്ഷ്യമാക്കിയാണ് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ സ്ഥിരതാമസക്കാരായ ഇവർ ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നത്. കാസർകോട് ജില്ലയിൽ മറ്റെല്ലായിടത്തും ഇലക്ട്രിക് ഓട്ടോകൾ നിലവിലുള്ള ടാക്സി സ്റ്റാന്റുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ സ്റ്റാൻഡുകളിൽ ഇവർക്ക് പ്രവേശനമില്ല. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സർക്കാരുകൾ പ്രോത്സാഹിപ്പിക്കുമ്പോഴാണ് അത്തരം വാഹനമെടുത്തത് മൂലം കാഞ്ഞങ്ങാട് ഓട്ടോ തൊഴിലാളികൾ വിവേചനം നേരിടുന്നത്.

ഇലക്ട്രിക് ഓട്ടോകൾക്ക് പ്രത്യേക പെർമിറ്റ് വേണ്ടെന്നും, അംഗീകൃത സ്റ്റാൻഡുകൾ ഉപയോഗിക്കാം എന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് നിലവിലുണ്ട്. ഇവ ഇവ പാലിക്കപ്പെടണമെന്ന് ഉറപ്പാക്കേണ്ടത് ആർടിഒ മാരുടെ ഉത്തരവാദിത്തമാണ് ഉത്തരവിൽ പറയുന്നു. എന്നിട്ടും കാഞ്ഞങ്ങാട്ടെ തൊഴിലാളികൾ നിരവധി പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാൻ തയ്യാറായിട്ടില്ല.

ENGLISH SUMMARY:

Kanhangad electric auto drivers face discrimination in Kanhangad Municipality, Kerala. Despite a transport commissioner's order allowing electric autos in authorized stands, they are reportedly denied access, creating significant challenges for eco-friendly vehicle operators.