വിവാദമായ കാസർകോട് കുമ്പള ടോളില്‍ പിരിവ് ആരംഭിച്ചതോടെ നിരക്ക് വർധിപ്പിച്ച് ബസ്സുകൾ. കർണാടക ആർടിസി ബസ്സുകളാണ് പത്തു രൂപ വരെ നിരക്ക് വർധിപ്പിച്ചത്. 50 കിലോമീറ്റർ പിന്നിടാൻ രണ്ട് ടോൾ കടക്കേണ്ടി വന്നതോടെയാണ് നിരക്ക് വർധന.
കാസർകോട് മംഗളൂരു റൂട്ടിൽ കുമ്പളയിൽ ടോൾ വാഹന ഉടമകൾക്കപ്പുറം ബസ് യാത്രക്കാർക്കും ഇരുട്ടടി ആയിരിക്കുകയാണ്. 50 കിലോമീറ്റർ ഇടയിൽ രണ്ട് ടോൾ എന്ന നില വന്നതോടെയാണിത്. ടോൾ നൽകേണ്ട അമിതഭാരം യാത്രക്കാരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് കർണാടക ആർടിസി. ഒറ്റയടിക്ക് ഏഴു മുതൽ പത്ത് രൂപ വരെയാണ് വർദ്ധിപ്പിച്ചത്.