കാസർകോട് ദേശീയപാതയ്ക്കായി പഴയ ഷിറിയ പാലം നിലനിർത്തിയതിൽ ആശങ്ക. 70 വർഷത്തോളം പഴക്കമുള്ള പാലത്തിൽ സിമന്റ് പൂശിയാണ് ദേശീയപാത നിർമ്മിച്ചത്. ഇത് അടർന്നുവീണിടത്ത് വീണ്ടും സിമന്റ് പൂശിയതോടെയാണ് ആശങ്ക വർദ്ധിച്ചത്.
കാസർകോട് നിർമ്മാണം പൂർത്തിയായ ദേശീയപാതയിൽ കുമ്പള, ഷിറിയയിൻ ആറല്ല, അഞ്ചു വരിയാണ് പാത. തലപ്പാടിയിൽ നിന്ന് കാസർകോട് ദിശയിലുള്ള ഭാഗത്ത് ഷിറിയ പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിച്ച് 3 വരിയാണ് ഗതാഗതം. എന്നാൽ എതിർ ദിശയിൽ രണ്ട് വരി മാത്രമാണുള്ളത്. പ്രധാന കാരണം പഴയ ഷിറിയ പാലം നിലനിർത്തിയതാണ്. 2015 മുതൽ ബലക്ഷയം സംബന്ധിച്ച് പരാതികൾ ഉള്ള പാലമാണ് ഇത്. 70 വർഷത്തിന് മുകളിൽ പഴക്കമുള്ള പാലം മുഴുവൻ സിമൻറ് പൂശിയാണ് നിർമ്മാണം നടത്തിയത്. പുറം കാഴ്ചയിൽ ശക്തമെന്ന് തോന്നുമെങ്കിലും ഉൾഭാഗം തകർന്നിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൂണുകളിൽ സിമൻറ് പൂശിയ ഭാഗം അടർന്ന്, വീണ്ടും സിമൻറ് പൂശിയതോടെയാണ് ആശങ്ക ഉയർന്നത്.
തൊട്ടപ്പുറത്ത് തകർന്നു കിടക്കുന്ന റെയിൽവേ പാലത്തിന് സമ്മാനമായ നിർമ്മിതിയാണ് ഷിറിയ പാലത്തിന്റെതും. ഊരാലുഗല്‍ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയാണ് മേഖലയിൽ ദേശീയപാത നിർമ്മാണം നടത്തുന്നത്. പാലം സുരക്ഷിതം എന്നാണ് കമ്പനിയുടെ വാദം. എന്നാൽ സർവീസ് റോഡ് ഇല്ലാത്ത മേഖലയിൽ പ്രധാന പാത രണ്ടുവരിയായി ചുരുങ്ങുന്നത് ഭാവിയിൽ ഗതാഗതക്കുരുക്കിന് കാരണമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.