കേരള ദിനേശ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കിയിട്ടും സ്ഥാനമൊഴിയാതെ എം.കെ.ദിനേശ് ബാബു. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലും ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.

ചെയർമാൻ സ്ഥാനത്തുനിന്ന് സർക്കാർ നീക്കിയ സാഹചര്യത്തിൽ ഡയറക്ടർ ബോർഡ് യോഗം വിളിക്കാൻ ദിനേശ് ബാബുവിന് അധികാരമില്ലെന്ന് ടി.ഒ. മോഹനൻ എംഎൽഎ ആരോപിച്ചു. അഴിമതി മറച്ചുവെയ്ക്കുന്നതിനാണ് യോഗം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ ചെയർമാൻ ചുമതലയേൽക്കുന്നതുവരെ തനിക്ക് സ്ഥാനത്ത് തുടരാമെന്നാണ് ദിനേശ് ബാബുവിന്റെ നിലപാട്.

Read more: കണ്ണൂർ കോട്ടയിലേക്ക് പോയ ഹസനത്ത് കാണാതായിട്ട് പത്ത് വർഷം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ...

തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് പരാതി നൽകിയതിന് പിന്നാലെയാണ് വ്യവസായ വകുപ്പ് ദിനേശ് ബാബുവിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ചുമതല കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നൽകി സർക്കാർ ഉത്തരവിറക്കി.

ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയും ദിനേശ് ബാബു കേരള ദിനേശിന്റെ ഓഫീസിലെത്തുകയും ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. സർക്കാർ നടപടിക്കെതിരെ അദ്ദേഹം നിലപാടറിയിക്കുകയും ചെയ്തു.

Read more: വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് വീണ്ടും സമരത്തിലേയ്ക്ക് ...

കമ്പനി ബൈലോ പ്രകാരം പുതിയ ചെയർമാൻ ചുമതലയേൽക്കുന്നതുവരെ നിലവിലെ ചെയർമാന് തുടരാനാകുമെന്നാണ് ദിനേശ് ബാബുവിന്റെ വാദം. പുതിയ ചെയർമാൻ ചുമതലയേറ്റാൽ ഉടൻ സ്ഥാനമൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറുവർഷമായി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിനിടെയാണ് വ്യവസായ വകുപ്പ് ദിനേശ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്.

kerala-dinesh-chairman-removal-controversy:

MK Dineshbabu refuses to step down from the Kerala Dinesh chairman position despite a government order for his removal. He chaired the director board meeting yesterday, asserting his right to continue until a new chairman takes charge.