TOPICS COVERED

ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാരിലേക്ക് പച്ചക്കറികളെത്തിച്ച് കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ കര്‍ഷകര്‍. ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്തവ കുറഞ്ഞ വിലയ്ക്കാണ് വിറ്റുതീരുന്നത്.

വിളവെടുത്തയുടന്‍ വില്‍പനയിലേക്ക്. ഇടനിലക്കാര്‍ ഏതുമില്ല. മണ്ണില്‍ പണിയെടുത്തവന്‍ തന്നെ വില്‍പനക്കാരന്‍. വെള്ളരി, ചേന, കുമ്പളം, പയര്‍ തുടങ്ങി കൃഷിയും വില്‍പനയും വിജയം. പന്നിയൂരില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ അധ്വാനിച്ചാണ് വിളവിന്‍റെ ഗുണം കര്‍ഷകര്‍ നേടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി വന്‍തോതില്‍ എത്തിയപ്പോള്‍ മാര്‍ക്കറ്റില്‍ വില കുറഞ്ഞു. ഇതാണ് നേരിട്ടുള്ള രീതിയിലേക്ക് നയിക്കാന്‍ കാരണം.

പത്തുവര്‍ഷമായി പച്ചക്കറി കൃഷിയില്‍ വ്യാപൃതരാകുന്നവരാണിവരൊക്കെ. മണ്ണിനെയും കാലാവസ്ഥയെയും നന്നായി അറിയാവുന്നവര്‍.  പയറിന് 50 രൂപയും കക്കിരി,വെള്ളരി,കുമ്പളം, മത്തൻ,ചേന എന്നിവയ്ക്ക് 30 രൂപയുമാണ് വില.

ENGLISH SUMMARY:

Kerala vegetables directly from farmers are gaining popularity. This initiative in Kannur allows consumers to purchase fresh, organic produce at affordable prices, bypassing middlemen