ഭിന്നശേഷിക്കാരിയായ മകളെ ചികില്‍സിച്ചതിന്‍റെ കടം വീട്ടാന്‍ ചെയ്ത സഹായവിഡിയോ ദുരുപയോഗം ചെയ്ത് തട്ടിപ്പെന്ന് പരാതി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സജിനയുടെയും മകളുടെയും വിഡിയോ ആണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്തത്. ഒറിജിനല്‍ വിഡിയോയുടെ ക്യുആര്‍ കോഡ് മാറ്റി വ്യാജ ക്യുആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പെന്ന് സജിന മനോരമ ന്യൂസിനോട് പറഞ്ഞു. പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു. വിഡിയോയില്‍ ഇത് വ്യാജമാണെന്ന് കമന്‍റിട്ടപ്പോള്‍, തന്നെ ബ്ലോക്ക് ചെയ്തെന്നും സജിന പറഞ്ഞു. പണം തട്ടിയരെ കണ്ടെത്തണമെന്നും 'നൂറാന്‍ ഫൗണ്ടേഷന്‍' എന്ന പേജിലാണ് വിഡിയോ ഉള്ളതെന്നും സജിന പറയുന്നു.
ENGLISH SUMMARY:
A mother from Thaliparamba, Kannur, has filed a police complaint after scammers exploited a help video intended to raise funds for her disabled daughter's treatment. The perpetrators replaced the original QR code in the video with their own, effectively diverting donations meant for the family to their personal accounts. Sajina, the mother, reported that the fraudulent video was posted on a page titled 'Nuran Foundation.' When she attempted to expose the scam by commenting on the post, the page administrators blocked her account to prevent further scrutiny. Following her formal complaint, the Pariyaram police have registered a case and initiated an investigation to track down those responsible for the fraud. This incident highlights the growing risk of digital donation scams, where compassionate appeals are manipulated to facilitate financial theft.