ഒരു കോടിയിലേറെ രൂപ മുടക്കി പണിത വയനാട് അമ്പലവയലിലെ പൊതുശ്മശാനം പ്രവർത്തനമാരംഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെയും കുറവാണ് തുറക്കാൻ സാധിക്കാത്തതിൻറെ പ്രധാന കാരണം എന്ന് നാട്ടുകാർ.
തൽക്കാലം ആരും മരിക്കരുതെന്ന് പറയാന്നേ അമ്പലവയൽ പഞ്ചായത്ത് അധികൃതർക്ക് കഴിയൂ. പറയുമ്പോൾ ഒരു കോടിയുടെ ശ്മശാനമുണ്ട്. പക്ഷെ മൃതദേഹം സംസ്‌കാരിക്കാനുള്ള അടിസ്ഥന സൗകര്യങ്ങളില്ലെന്ന് മാത്രം. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രി ശ്‌മശാനം ഉദ്ഘാടനം ചെയ്തത്. കെട്ടിടം പണിതതല്ലാതെ ഇവിടേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
വൈദ്യുതിയും വെള്ളവുമുണ്ട്. പക്ഷെ ഗ്വാസില്ല. യുദ്ധം കാരണം ഗ്യാസ് കിട്ടുന്നില്ലെന്നാണ് പഞ്ചായത്തുകാർ പറയുന്നത്. പക്ഷെ യുദ്ധം തുടങ്ങും മുമ്പെ പണി തീർന്ന ശ്മശാനത്തിൽ ഇപ്പോഴാണോ ഗ്യാസ് അന്വേഷിക്കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം. ഒരു ജീവനക്കാരനെപ്പോലും ജോലിക്ക് നിയോഗിച്ചിട്ടില്ല ഇവിടെ.