കുഞ്ഞന്‍ സൃഷ്ടികളുടെ അത്ഭുതലോകം; അജേഷിന്‍റെ പരീക്ഷണങ്ങള്‍

വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ തയ്യാറാക്കുന്നതിൽ കേമനാണ് കാസര്‍കോട് ചുള്ളിപാടി സ്വദേശി അജേഷ്. ജീവന്‍ തുടിക്കുന്ന അനേകം കുഞ്ഞന്‍ സൃഷ്ടികളുണ്ട് അജേഷിന്‍റെ ശേഖരത്തിൽ. കാണാം അജേഷിന്‍റെ വാഹന ലോകവും ശില്പങ്ങളും.

വാഹനങ്ങളുടെ ഒരു നീണ്ട നിര കാണാം അജേഷിന്‍റെവീട്ടിലെത്തിയാൽ. വാഹനങ്ങളുടെ കുഞ്ഞൻ രൂപങ്ങൾ തയ്യാറാക്കാൻ എത്ര സമയം വേണമെങ്കിലും ചെലവഴിക്കും. 7 വർഷം മുൻപാണ് ആദ്യത്തെ കുഞ്ഞൻ വണ്ടി നിർമിച്ചത്. ഫോം ഷീറ്റുകള്‍ ഉപയോഗിച്ചാണ് ബസിന്‍റെ കുഞ്ഞൻ മാതൃക നിർമിച്ചത്. 10 മീറ്ററോളം വലിപ്പമുള്ള ട്രയിനും അജേഷിന്‍റെ ശേഖരത്തിലുണ്ട്. ചിരട്ടകൊണ്ടാണ് താജ്മഹലും ഓട്ടോറിക്ഷയും ജീപ്പും വിമാനവുമെല്ലാം നിര്‍മിച്ചത്. ദിവസങ്ങളെടുത്ത് ചിരട്ട ആവശ്യമായ വലുപ്പത്തിൽ മുറിച്ചെടുത്ത് പാകപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. തൊട്ടടുത്തുള്ള പള്ളിയുടെ കുഞ്ഞന്‍ സൃഷ്ടിയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് അജേഷ്.