അടയ്ക്ക കള്ളനെ പിടിക്കാന്‍ ക്യാമറ സ്ഥാപിച്ച് ഉടമ; ക്യാമറയും മോഷ്‌ടിച്ച് കള്ളന്‍

കമുകിൻ തോട്ടത്തിൽ അടയ്ക്ക മോഷണം പതിവായതോടെ ഉടമ ക്യാമറ സ്ഥാപിച്ചു. തൊട്ടടുത്ത ദിവസം സിസിടിവി അടക്കം കവർച്ച നടത്തിയ സംഘം പൊലീസ് പിടിയിലായി. മലപ്പുറം ചോക്കാട് നിന്നാണ് കള്ളൻ പിടിയിലായത്.  ചോക്കാട് മമ്പാട്ടു മൂലയിലെ  കമുകിൻ തോട്ടത്തിൽ നിന്ന്  അടക്ക മോഷണം പതിവായതോടെ  സഹികെട്ട തോട്ടയുടമ കണ്ടത്തിൽ ഗോപിനാഥൻ ആരുമറിയാതെ രണ്ടിടങ്ങളിൽ ക്യാമറ സ്ഥാപിച്ചു. എന്നാൽ പിറ്റെ ദിവസം മോഷണം പോയത് ക്യാമറയാണ്. തുടർന്ന നടത്തിയ 

തിരച്ചിലിനൊടുവിൽ ക്യാമറ നശിപ്പിച്ചിച്ച നിലയിൽ കണ്ടെത്തി.  ഗോപിനാഥൻ കാളികാവ് പൊലീസിൽ പരാതി നൽകി. മോഷ്ടാക്കൾ വിദഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും,  ഇതെല്ലാം മറ്റൊരിടത്ത് റെക്കോർഡ് ചെയ്യുന്നുണ്ടെന്ന കാര്യം പ്രതികൾക്ക് അറിയില്ലായിരുന്നു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു ,  പൂലോടൻ ശ്രീജിത്ത്,  മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളുടെ പേരിൽ കാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

The police caught the robbery gang