പിടിമുറുക്കി വരള്‍ച്ച; കണിവെള്ളരി വിണ്ടുകീറി നശിക്കുന്നു

കടുത്തവരള്‍ച്ച പിടിമുറുക്കിയതോടെ കോഴിക്കോട്  മാവൂരില്‍ വിളവെടുക്കാറായ ഏക്കറുകണക്കിന് കണിവെള്ളരി വിണ്ടുകീറി നശിക്കുന്നു. വിഷു വിപണി ലക്ഷ്യമാക്കി വിളവിറക്കിയ വെള്ളരി കൃഷിയാണ് പാകമാകും മുന്‍പ് വിളവെടുക്കേണ്ടി വരുന്നത്. ഇതോടെ കണിവെള്ളരി ക്ഷാമത്തിനുള്ള സാധ്യതയുമേറി.  നിറസമൃദ്ധിയുടെ വിഷുപുലരിയില്‍ കണിയൊരുക്കാന്‍ മലയാളി തിരയുന്ന കണിവെള്ളരി. വിളവെടുപ്പിന് പാകമാകും മുന്‍പ് കത്തിയെരിയുന്ന ഈ ചൂടില്‍ കണിവെള്ളരികള്‍ പൊട്ടിക്കീറുകയാണ്.  ഇനിയും വിളവെടുക്കാന്‍ വൈകിയാല്‍ ഇവ പൂര്‍ണമായി നശിക്കും. വിപണി ലഭിക്കില്ലെന്നറിയാം, എങ്കിലും പാഴായ് പോകും മുന്‍പ് വിളവെടുത്തേ തീരൂ. പറമ്പില്‍ പുരകെട്ടി സൂക്ഷിച്ച് വയ്ക്കും. വിഷുപുലരിക്ക് ഇനിയും പതിനഞ്ച് നാള്‍. കേടുവരാത്തവയെങ്കിലും വിപണിയിലെത്തിക്കാമെന്ന പ്രതിക്ഷയിലാണ് കര്‍ഷകര്‍. 

Cucumbers crack and become unusable