കുതിരാൻ തുരങ്ക പാതക്ക് 60 ശതമാനം ടോൾ; ഗതികേടിലായി യാത്രക്കാർ

പണി പൂർത്തിയായില്ലെങ്കിലും പന്നിയങ്കര ടോൾ പ്ലാസയിലൂടെ പോകുന്നവർ കുതിരാൻ തുരങ്ക പാതയ്ക്കു നൽകണം 60 ശതമാനം ടോൾ. എട്ടു വർഷമായിട്ടും കോൺക്രീറ്റിങ് പോലും പൂർത്തിയാവാത്ത കുതിരാന് ഭാരിച്ച ടോൾ കൊടുക്കേണ്ടി വരുന്ന ഗതികേടിലാണ് യാത്രക്കാർ..

ദേശീയ പാത 566 ൽ ലൈറ്റ് വൈറ്റ് വാഹനങ്ങൾ കടന്നു പോകാൻ ടോൾ നൽകേണ്ടി വരുന്നത് 110 രൂപ. അതിൽ 38 രൂപ മാത്രമാണ് റോഡിന്. ബാക്കിയത്രയും കുതിരാന് നൽകണം. ഇനി കുതിരാന്റെ സ്ഥിതി ഒന്ന് കണ്ടു വരാം. 

തുരങ്കം തുറന്നു കൊടുത്തത് 2021 ൽ. പണി പൂർത്തിയാകാതെയായിരുന്നു തുടക്കം. കോൺഗ്രീറ്റിങ് പോലും പൂർത്തിയായിരുന്നില്ല. ദേശീയ പാത അതോറിറ്റിയുടെ അന്ത്യശാസനം വന്നതോടെ കഴിഞ്ഞ മാസം മുതൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം അടച്ചു നിർമാണം പുനരാരംഭിച്ചു. ഇപ്പോൾ സ്ഥിതി ഇങ്ങനെ..ഒരു ഭാഗത്തിലൂടെ മാത്രം യാത്ര, നിർമ്മാണ പ്രവർത്തി നീളുമെന്നതിനാൽ ഇനിയും ഒരു വർഷത്തോളം സഞ്ചാരിക്കേണ്ടത് ഇങ്ങനെ തന്നെ. അതായത് അടച്ചിട്ട തുരങ്കത്തിനും നമ്മൾ 60% ടോൾ കൊടുക്കണമെന്ന്....

Kuthiran Tunnel and Toll charge