കോട്ടപ്പുറം രൂപതയുടെ പുതിയ ബിഷപ്പായി ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ നിയമിച്ചു. നിലവിൽ ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമാണ്.
കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും കണ്ണൂർ രൂപത ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതലയാണ് പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലും പ്രഖ്യാപനം നടന്നു.
ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമാണ് നിയുക്ത ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ . കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്റെയും മകനാണ് . ഓസ്ട്രിയയിലെ ബ്രേഗൻസിൽ 1995 ജൂൺ 11 ന് വൈദീകപട്ടം സ്വീകരിച്ചു. വിദേശ സർവലാശാലയിൽ നിന്ന് ഡോക്ടറേറ്റും ബിരുദാനന്തര ബിരുദങ്ങളുമുണ്ട്.
കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഈ ഒഴിവിലാണ് നിയമനം. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ , കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ ,സുൽത്താൻപേട് രൂപത ബിഷപ് ഡോ.പീറ്റർ അബീർ അന്തോണിസാമി എന്നിവരും കോട്ടപ്പുറം രൂപത ആസ്ഥാനത്ത് എത്തിയിരുന്നു.