TAGS

മലപ്പുറം പൊന്നാനി കോള്‍മേഖലിയില്‍ ബണ്ട് തകര്‍ന്നതോടെ 600 ഏക്കര്‍ പാടത്തെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. 10 ദിവസം കഴിഞ്ഞാല്‍ ഞാറുനടല്‍ ആരംഭിക്കാനിരിക്കെയാണ് ബണ്ടിന്‍റെ തകര്‍ച്ച.

പഴഞ്ഞി കൂട്ടുകൃഷി സൊസൈറ്റിയുടെ ബണ്ടാണ് തകര്‍ന്നത്. മഴയില്‍ നൂറടി തോട്ടില്‍ വെളളം ഉയര്‍ന്നതും തോട്ടിലെ തടസങ്ങള്‍ മൂലം ബിയ്യം ഷട്ടര്‍ ഭാഗത്തേക്ക് വെളളം ഒഴുകിപ്പോവാത്തതും ബണ്ടിന്‍റെ തകര്‍ച്ചക്ക് കാരണമായി. മലപ്പുറം, തൃശൂര്‍ ജില്ലകളെ വേര്‍തിരിക്കുന്ന ഭാഗത്താണ് തകര്‍ന്നത്. മോട്ടോര്‍ ഷെഡും രണ്ടു മോട്ടോറുകളുടെ സ്റ്റാര്‍ട്ടറും ട്രാന്‍സ്ഫോര്‍മറും ഒലിച്ചുപോയി. പാടശേഖരത്തിന്‍റെ മേല്‍ഭാഗത്ത് വിതച്ച ഞാറിലും വെളളം കയറിയിട്ടുണ്ട്. 

ബണ്ട് പുനര്‍നിര്‍മിച്ച് പമ്പിങ് തുടങ്ങാന്‍ വൈകിയാല്‍ നിലവിലെ ഞാര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഈ ഭാഗത്തു നിന്ന് അര കിലോമീറ്റര്‍ മാറി 12 വര്‍ഷം മുന്‍പുണ്ടായ ബണ്ടു തകര്‍ച്ചയില്‍ വ്യാപക കൃഷിനാശമുണ്ടായിരുന്നു.