മലപ്പുറം മമ്പാട് പുളളിപ്പാടത്തെ ആദിവാസി കോളനിയില്‍ പനി ബാധിച്ച രണ്ടു പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചാണ് മരണമെന്ന സംശയത്തിലാണ് നിരീക്ഷണം തുടരുന്നത്.

മമ്പാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അമരപ്പലം കോളനിയിലെ 82 വയസുകാരി ചീരയാണ് ശനിചാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. തൊട്ടടുത്ത ആനന്തല്ല് കോളനിയിലെ ശശികുമാര്‍ ഞായറാഴ്ചയും മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചത്. കടുത്ത പനിയുമായാണ് ഇരുവരും ചികില്‍സ തേടിയത്. സമാനമായ ലക്ഷണങ്ങളോടെ ചികില്‍സക്കെത്തിയ മറ്റു കുടുംബാംഗങ്ങള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജിലും നിലമ്പൂര്‍ ജില്ലാശുപത്രിയിലുമായി ചികില്‍സ തുടരുന്നുണ്ട്. മമ്പാട് പഞ്ചായത്തിലെ ജനവാസ മേഖലയില്‍ നിന്ന് വനമേഖലയിലൂടെ സഞ്ചരിച്ചു വേണം അമരപ്പലം, ആനന്തല്ല്, എടക്കോട് കോളനികളില്‍ എത്താല്‍. മൂന്നു കോളനികളിലായി 67 പേരാണുളളത്. ജില്ല മെഡിക്കല്‍ ഒാഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ ഉദ്യോഗ്സഥരെത്തി മെഡിക്കല്‍ ക്യാംപ് നടത്തി. 

വരും ദിവസങ്ങളിലും കോളനികളില്‍ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Two people died of fever in tribal colony