സുവര്‍ണ ജൂബിലി നിറവിലാണ് കോഴിക്കോട് നഗരത്തിലെ വനിതാ പൊലീസ് സ്റ്റേഷന്‍. അര്‍ബുദ രോഗികള്‍ക്ക് മുടി മുറിച്ചു നല്‍കിയും രക്തദാനം നടത്തിയുമാണ് രാജ്യത്തെ ആദ്യ വനിതാ സ്റ്റേഷന്‍റെ പിറന്നാള്‍ മധുരം പൊലീസുകാര്‍ പങ്കുവെക്കുന്നത്.
ജനങ്ങള്‍ക്ക് വേണ്ടിയാണ് പൊലീസ്. ആഘോഷങ്ങളിലും നാടിനെ ചേര്‍ത്തുനിര്‍ത്തിയാണ് കോഴിക്കോട് നഗരത്തിലെ വനിതാ പൊലീസുകാര്‍ മാതൃകയാകുന്നത്. അന്‍പതാം പിറന്നാളിന്‍റെ നിറവിലെത്തിയ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അവര്‍ ഇങ്ങനെ തുടക്കമിട്ടു.
അര്‍ബുദ രോഗികള്‍ക്കാണ് മുടി മുറിച്ചു നല്‍കിയത്. നഗരത്തിലെ അന്‍പതോളം വനിതാ പൊലീസുകാര്‍ രക്തദാനവും നടത്തിയിരുന്നു.
സേവനമാണ് സന്തോഷം. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് 1973 ഒക്ടോബര്‍ 27ന് രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ കോഴിക്കോടിന് സമര്‍പ്പിച്ചത്. 1997ല്‍ പാവമണി റോഡിലെ സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷന്‍ മാറി. പണ്ട് പരാതിക്കാരും എതിര്‍ കക്ഷികളുമെല്ലാം വനിതകളായിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇന്ന് സഹായം തേടിവരുന്നവര്‍ക്കെല്ലാം പൊലീസ് സ്റ്റേഷന്‍റെ പടികയറി ചെല്ലാം.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.