
ഒരാഴ്ച പ്രായമുള്ള നായക്കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാർ തിരച്ചിൽ നടത്തിയത് ഒരു പകൽ മുഴുവന്‍. മലപ്പുറം വണ്ടൂരിലാണ് തെരുവുനായക്കായി നാട്ടുകാർ ഒത്തുചേർന്നത്. ഒടുവിൽ അഴുക്കുചാലിലെ സ്ലാബിനുള്ളിൽ കുടുങ്ങിയ നിലയിലാണ് നായ്ക്കുട്ടിയെ കണ്ടെത്തിയത്.
മാസങ്ങൾക്ക് മുൻപ് സ്ഥലത്തെത്തിയ തെരുവ് നായക്കും കുഞ്ഞിനും നാട്ടുകാർ ഭക്ഷണം ഭക്ഷണം നൽകുക പതിവായിരുന്നു. ചൊവ്വാഴ്ച രാത്രി വരെ കണ്ടിരുന്ന നായ്ക്കുട്ടിയെയാണ് ബുധനാഴ്ച രാവിലെ മുതൽ കാണാതായത്. ഇതോടെ നാട്ടുകാര്‍ തിരച്ചിൽ ആരംഭിച്ചു. നായക്കുട്ടിയുടെ അമ്മ രാവിലെ മുതല്‍ തൊട്ടടുത്തുള്ള അഴുക്കുചാലിന്റെ പരിസരത്ത് നില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നാട്ടുകാർക്ക് കാര്യം മനസിലായത്. തുടർന്ന് നാട്ടുകാരും വണ്ടൂർ ട്രേമാകെയർ അംഗങ്ങളും ഒരു മണിക്കൂർ പരിശ്രമിച്ചാണ് നായ്കുട്ടിയെ പുറത്തെടുത്തത്.
കമ്പിപ്പാര ഉപയോഗിച്ച് സ്ലാബിന് മുകളിലെ ടൈലുകളെല്ലാം അടർത്തിമാറ്റിയാണ് പുറത്തെടുത്തത് വണ്ടൂർ പൊലീസിന്റെയും , പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും അനുമതിയോടെയായിരുന്നു രക്ഷാപ്രവർത്തനം.
Locals rescued a one-week-old puppy trapped inside the slab