
വ്യാജ നമ്പര്‍പ്ലേറ്റുമായി കറങ്ങിയ ഇരുചക്രവാഹനം മോട്ടോര്‍വാഹനവകുപ്പ് പിടികൂടി. പാലക്കാട് സ്വദേശിയുടെ വാഹന നമ്പര്‍ ഉപയോഗിച്ച് കറങ്ങിയ വാഹനമാണ് മലപ്പുറം പൂക്കോട്ടൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയത്.
നാല് മാസം മുന്‍പാണ് ഗതാഗതനിയമലംഘനത്തിന് 500 രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പി കൊപ്പം സ്വദേശി സൈനുല്‍ ആബിദിന് നോട്ടീസ് ലഭിക്കുന്നത്. തുടര്‍ന്ന് ഓണ്‍ലൈനായി പണമടച്ചു. പിന്നീട് തുടര്‍ച്ചയായി നോട്ടിസുകള്‍. വാഹനം വീട്ടില്‍ നിര്‍ത്തിയിട്ട സമയത്തുപോലും നിയമ ലംഘനങ്ങള്‍. സംശയം തോന്നി ഓണ്‍ലൈനായി നോട്ടിസിലെ ചിത്രം പരിശോധിച്ചു. അതേ മോഡല്‍ വണ്ടിയും അതേ നിറവും. പക്ഷെ വണ്ടിയോടിച്ചത് മറ്റൊരാള്‍. വ്യാജനെ തിരിച്ചറിഞ്ഞ ആബിദ് പൊലീസിനും മോട്ടോര്‍വാഹനവകുപ്പിനും പരാതി നല്കി. ദിവസങ്ങള്‍ക്കുള്ളില്‍ വ്യാജനെ കിട്ടി.
നിയമലംഘനം നടന്ന മഞ്ചേരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോട്ടോര്‍വാഹനവകുപ്പ് വ്യാജനെ കണ്ടെത്തിയത്. വാഹനം തുടരന്വേഷണത്തിനായി മഞ്ചേരി പൊലീസിന് കൈമാറി.
mvd seizes motor cycle with fake number plate, Malappuram