കഴിഞ്ഞ വര്‍ഷം പുതുക്കി പണിത വീട് ഇപ്രാവശ്യവും കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ തകര്‍ന്നതിന്‍റെ നിസഹായതയിലാണ് മലപ്പുറം പാലപ്പെട്ട അജ്മീര്‍ നഗറിലെ ബഷീറും കുടുംബവും. കടലാക്രമണത്തെത്തുടര്‍ന്ന് വെളിയങ്കോട്, പാലപ്പെട്ടി മേഖലകളില്‍ ഇരുപതിലേറെ കുടുംബങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ താമസംമാറിയത്.  

കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച തിരയില്‍  തകര്‍ന്ന വീട് നന്നാക്കിയെടുത്തിട്ട് കൊല്ലമൊന്നായില്ല. ഇത്തവണയും മഴയും കടലും ബഷീറിന്‍റെ സ്വപ്നങ്ങളെ തച്ചുടച്ചു. ബഷീറിന്‍റേതുള്‍പ്പെടെ പാലപ്പെട്ടിയില്‍ നാല് വീടുകളാണ്  തകര്‍ന്നത്. ബഷീറടക്കം ബന്ധുവീടുകളിലാണ് ഇപ്പോള്‍ താമസം. ഇരിപ്പുറയ്ക്കാതാകുമ്പോള്‍ ഇടയ്ക്ക് ബഷീര്‍ വീടിന് മുന്നില്‍ വന്നിരിക്കും. ഒരു നെടുവീര്‍പ്പോടെ.

കഴിഞ്ഞ വര്‍ഷവും ദുരിതാശ്വാസ ക്യാംപിലായിരുന്നു. മഴക്കാലം  കഴിഞ്ഞതോടെ  വീട്ടില്‍ തിരിച്ചെത്തി. സുരക്ഷിതമായ ഭാഗത്ത് ഭൂമി കണ്ടെത്തി വീടു വച്ചു നല്‍കുന്ന സര്‍ക്കാരിന്‍റെ പുനര്‍ഗേഹം പദ്ധതിയില്‍ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.  വീട് നന്നാക്കിയെടുത്ത് ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം താമസം തുടങ്ങി മാസങ്ങള്‍ക്കുളളിലാണ് വീണ്ടും തകര്‍ന്നത്. 

Four houses were destroyed in Palapetti, including Basheer's