ജലക്ഷാമം രൂക്ഷം; നീർച്ചാൽ നശിപ്പിച്ചതായി ആരോപണം

കാസർകോട് വെള്ളരിക്കുണ്ട് വടക്കാകുന്നിലേക്ക് വഴി പണിയാൻ ഖനനം നടത്തുന്നവർ നീർച്ചാൽ നശിപ്പിച്ചതായി ആരോപണം. ഇതോടെ കാരോട്ട് മേഖലയിലെ പട്ടികജാതി കോളനിയിലടക്കം ജലക്ഷാമം രൂക്ഷമാണ്. 

കാലങ്ങളായി കരോട്ടേ ജനങ്ങൾക്ക് ആശ്വാസമായി ഒഴികിക്കൊണ്ടിരുന്ന നീർച്ചാലാണിത്. കടുത്ത വേനലിലും വറ്റാത്ത നീർച്ചാൽ പ്രദേശവാസികൾക്ക് അനുഗ്രഹമായിരുന്നു. എന്നാൽ വടക്കാകുന്നിൽ ഖനനം തുടങ്ങിയതോടെ ഇവിടേയ്ക്കുള്ള നീരോഴുക്ക് നിലച്ചു. നീർച്ചാലിന്റെ സ്വാഭാവിക ഒഴുക്ക് തടഞ്ഞുകൊണ്ടാണ് ടാറിട്ട് വഴി  പണി നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

മഴപെയ്താൽ മണ്ണിടിഞ്ഞു ജനവാസമേഖലയിലേക്കെത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഇതിനെതിരെ പ്രതിഷേധം തുടങ്ങി കാലങ്ങളായിട്ടും പരിഹരമായിട്ടില്ല.

Allegedly, the excavations to build the road to Vellarikund in Kasaragod have been destroyed