മക്കൾ നഷ്ടപ്പെട്ടതിന്റെ വേദനയിൽ സൈതലവി

താനൂർ ബോട്ട് ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പരപ്പനങ്ങാടി കുന്നുമ്മൽ  സൈതലവിക്ക് ഈ അധ്യായന വർഷം പറയാനുള്ളത് അദ്ദേഹത്തിന്റെ ജീവൻ പറിച്ചെറിഞ്ഞ വേദനയുടെ കഥയാണ്. നാല് കുട്ടികളായിരുന്നു ഈ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകേണ്ടിയിരുന്നത്. മറ്റ് കുട്ടികൾ സ്കൂളിൽ പോകുമ്പോൾ സൈതലവിയുടെ കണ്ണിൽ മക്കൾ നഷ്ടപ്പെട്ടതിന്റെ വിങ്ങലാണ്.

എല്ലാ വർഷവും സ്കൂൾ തുറക്കാറാകുമ്പോൾ സൈതലവിക്ക് നെഞ്ചിൽ തീയായിരിക്കും. മക്കൾക്കെല്ലാം പുത്തനുടുപ്പും ബാഗും പുസ്തകവുമെല്ലാം വാങ്ങണം. ഓട്ടപ്പാച്ചിലിനൊടുവിൽ മകൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിട്ടേ പിന്നെ വിശ്രമമുള്ളൂ.എല്ലാം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. ഇപ്പോൾ മനസ്സിനാകെയൊരു ശൂന്യത. ഊണും ഉറക്കവുമില്ലാതെ ഒറ്റയിരുപ്പാണ്. വീടുപണി എങ്ങുമെത്താതായപ്പോൾ ഹസ്ന സൈതലവിയുടെ പേരിൽ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇപ്പോഴും ഈ വീട്ടിലുണ്ട്.

Saithalavi in ​​the pain of losing his children in Thanoor Boat Tragedy