മണിക്കൂറുകള്‍ നീണ്ട പരിശ്രമം; കടലില്‍ വീണ മണ്ണുമാന്തിയന്ത്രം പുറത്തെടുത്തു

കോഴിക്കോട് കോതിയില്‍ പുലിമുട്ട് നിര്‍മാണത്തിനിടെ കടലിലേക്ക് വീണ മണ്ണുമാന്തിയന്ത്രം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കരയ്ക്കെടുത്തു. പുലിമുട്ടിന്‍റെ അവസാനഭാഗത്ത് കല്ലുകള്‍ പതിക്കുന്നതിനിടെയാണ് യന്ത്രം തെന്നിമറിഞ്ഞ് കടലില്‍ വീണത്. കടപ്പുറത്തുള്ളവരും മറ്റുജീവനക്കാരും ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കടലില്‍ വീണ മണ്ണുമാന്തിയന്ത്രം കരയ്ക്ക് കയറ്റാന്‍ പൊലിസും അഗ്നിരക്ഷാ സേനയും ശ്രമിച്ചെങ്കിലും നടന്നില്ല. മണ്ണുമാന്തിയന്ത്രത്തിന്‍റെ ഭാരവും കടലില്‍ തലകീഴായി താഴ്ന്നുപോയതുമയിരുന്നു കാരണം. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ടാം ദിനം മണ്ണുമാന്തിയന്ത്രം കരയ്ക്കെടുത്തത്.

മുന്‍പുണ്ടായിരുന്ന പുലിമുട്ടിന്‍റെ ഘടന മദ്രാസ് എന്‍ഐടിയുടെ നേതൃത്വത്തില്‍ പരിഷ്കരിച്ച് കഴിഞ്ഞമാസമാണ് കോതിയില്‍ പുലിമുട്ട് നീളം കൂട്ടി നിര്‍മാണം തുടങ്ങിയത്.

earthmoving machine fell into the sea recovered after hours of efforts