വ്യാപക മഴ; . കോഴിക്കോട് ജില്ലയില്‍ വ്യാപകനാശനഷ്ടം

സംസ്ഥാനത്ത് വ്യാപകമായി മഴ.  മലയോരമേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ വ്യാപകനാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. തിരുവമ്പാടി പുന്നയ്ക്കലില്‍ നടപ്പാലം ഒലിച്ചുപോയി. കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. മിക്കയിടത്തും വൈദ്യുതി ബന്ധമില്ല. റോഡുകളും മരം വീണ് തടസപ്പെട്ടിരിക്കുകയാണ്. 

തിരുവമ്പാടി പുന്നയ്ക്കലില്‍ നിര്‍മിച്ച താല്‍ക്കാലിക നടപ്പാലം ഒലിച്ചുപോയി. വഴിക്കടവ് പാലം നിര്‍മാണം നടക്കുന്നതിനാല്‍ പുന്നക്കല്‍ നിവാസികള്‍ക്ക് ഏക ആശ്രയമായിരുന്ന നടപ്പാലമാണ് ഒലിച്ചുപോയത്. അതിനിടെ കോടഞ്ചേരി പതങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പെട്ട മലപ്പുറം താനൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ നാട്ടുകാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി.