ഗ്രാമങ്ങളില്‍ ചിത്രപ്രദര്‍ശനം; വരയിലും വര്‍ണങ്ങളിലും വിസ്മയം തീര്‍ത്ത് ഒരു കൂട്ടം കലാകാരന്‍മാര്‍

നഗരങ്ങളില്‍ നിന്നുമാറി, ഗ്രാമങ്ങളില്‍  ചിത്രപ്രദര്‍ശനം പരിചയപ്പെടുത്തുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍.  രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള 33 പേരാണ് കോഴിക്കോട് കാപ്പാട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. 5000 മുതല്‍ ഒരുലക്ഷം രൂപവരെ വില വരുന്ന 47 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.  

ചിത്രപ്രദര്‍ശനം നാട്ടിന്‍പുറങ്ങളിലേക്ക് കൂടി എത്തിക്കുകയാണിവിടെ. പല ദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ വരയിലും വര്‍ണങ്ങളിലും തീര്‍ത്ത വിസ്മയം. പോസ്റ്റ് ഇന്‍വിസിബിള്‍ എന്നുപേരിട്ടിരിക്കുന്ന പ്രദര്‍ശനം നേര്‍ക്കാഴ്ചകളുടെ തുറന്നുകാട്ടലാണ്. 

മ്യൂറല്‍ , മുഗള്‍ , റിയലിസ്റ്റിക്  ചിത്രങ്ങളാണ് അധികവും. ചിത്രകാരന്മാരായ വര്‍ഗീസ് കളത്തില്‍, ശ്രീകാന്ത് നെട്ടൂര്‍ , ബിജി ഭാസ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതിലുള്‍പ്പെടുന്നു. ഈ മാസം പതിനാറിന് തുടങ്ങിയ പ്രര്‍ശനം ഇന്ന് അവസാനിക്കും. നിരവധി പേരാണ് പ്രദര്‍ശനം കാണാനായെത്തുന്നത്. 

A group of artists are introducing Painting Exhibition in villages