'കൃഷിക്കാരുടെ കഷ്ടപ്പാടിനു ഫലമുണ്ടാകണം'; സംഭരണ പ്രക്രിയയിൽ കൃഷിക്കാർക്കു കൂടുതൽ പങ്കാളിത്തം ഉറപ്പാക്കും

നെല്ലെടുപ്പു കുറ്റമറ്റതാക്കാൻ സംഭരണ പ്രക്രിയയിൽ കൃഷിക്കാർക്കു കൂടുതൽ പങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പാക്കമെന്നു സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഇതര മേഖലകളിലെ തൊഴിലിനു ലഭിക്കുന്ന സമാന പ്രതിഫലമെങ്കിലും കൃഷിക്കാർക്കും ഉറപ്പാക്കേണ്ടതുണ്ട്.

സംഭരണത്തിലെ ക്രമക്കേടു തടയേണ്ടതുണ്ടെന്നും കർഷകരിൽ നിന്നും പരാതി കേട്ട നെല്ലെടുപ്പിനെ ദോഷകരമായി ബാധിക്കാത്ത വിധത്തിലാണു പുതിയ രീതി നടപ്പാക്കേണ്ടത്. കൃഷിക്കാരുടെ കഷ്ടപ്പാടിനു ഫലമുണ്ടാകണം. ഇതിനായി ലഭിക്കുന്ന ശുപാർശകളും നിർദേശങ്ങളും പരിശോധിച്ചു പരമാവധി വേഗത്തിൽ സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. മെംബർ സെക്രട്ടറി ആർ.ആരതി, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് കെ.മണികണ്ഠൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി.ഡി.ബീന, ഡപ്യൂട്ടി ഡയറക്ടർ പി.സിന്ധുദേവി എന്നിവർ പങ്കെടുത്തു. കർഷക സംഘടന പ്രതിനിധികളും പാടശേഖര സമിതി ഭാരവാഹികളും നിർദേശങ്ങൾ സമർപ്പിച്ചു. രണ്ടു കൊയ്ത്തിലും തീരാത്ത അത്രയും പരാതികളുമായാണ് കൃഷിക്കാർ വിദഗ്ധ കമ്മിറ്റി മുൻപാകെ എത്തിയത്. നെല്ലെടുപ്പിൽ കൃഷിക്കാരുടെ അവസ്ഥയും അതു പരിഹരിക്കാനുള്ള ശുപാർശകളും സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ടാകും. കർഷകരുടെ പ്രതിസന്ധി നേരിട്ട് മനസിലാക്കാൻ ചില പാടശേഖര സമിതികളിലും സംഘം സന്ദർശിച്ചു.