വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ അവസാന ചിത്രം  പ്രദർശിപ്പിച്ചു. രവിവര്‍മയുടെ നൂറ്റിയെഴുപത്തിയഞ്ചാം ജന്‍മദിനവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് ചിത്രം പ്രകാശനം ചെയ്തത്.

ഭാരതീയ ചിത്രരചനയെ ലോകത്തിന്റെ ക്യാന്‍വാസില്‍ പതിപ്പിച്ച രാജരവിവർമ അവസാനമായി വരച്ച പാഴ്സി ലേഡിയെന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. പ്രമേഹത്തെത്തുടര്‍ന്ന് രോഗശയ്യയിലായതോടെ ചിത്രം  പൂർത്തിയാക്കാനായില്ല. ജന്‍മ ഗൃഹമായ കിളിമാനൂർ കൊട്ടാരത്തിലാണ് ചിത്രം സൂക്ഷിച്ചിരിക്കുന്നത്. പുതിയ ചായങ്ങള്‍ ഉപയോഗിക്കാതെ  പഴയ രീതിയിലാണ്  തമിഴ്നാട്ടിൽ നിന്നുള്ള ചിത്രകാരൻ എസ്. മദന്‍ ചിത്രം മിനുക്കിയെടുത്തത്. രാജരവിവർമ്മയുടെ ചിത്രരചന മുറിയിൽ മറ്റുചിത്രങ്ങളോടൊപ്പാം  പ്രദര്‍ശിപ്പിച്ചിരിക്കുന്ന പാഴ്സി ലേഡി  സന്ദർശകർക്കും കാണാന്‍ സാധിക്കും. 

Renowned painter Rajaravivarma's last painting exhibited