വയനാട് കൃഷിനാശം വിതച്ച് വേനൽമഴ; ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി

വയനാട് നടക്കൽ, പീച്ചംകോട് പ്രദേശങ്ങളിൽ വേനൽമഴയിലും കാറ്റിലും വ്യാപക കൃഷി നാശം. മൂപ്പെത്താറായ ആയിരക്കണക്കിന് വാഴകൾ  നിലംപൊത്തി. വൻതുക വായ്പയെടുത്ത് നടത്തിയ കൃഷി നശിച്ചതോടെ കർഷകർ ആശങ്കയിലാണ്. കാറ്റിനെ പ്രതിരോധിക്കാനുള്ള താങ്ങുകൾ ഉൾപ്പെടെ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

കാറ്റിൽ വീണ വാഴക്കുലയ്ക്ക് വിപണിയിൽ പകുതി വില പോലും കിട്ടില്ല. ബാങ്ക് വായ്പയെടുത്താണ് ഭൂരിഭാഗം പേരും കൃഷി ചെയ്തത്. കൃഷി നശിച്ചതോടെ തിരിച്ചടവിന് വഴിയില്ലാതായി. കൃഷി വകുപ്പ് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. വിഡിയോ റിപ്പോർട്ട് കാണാം. 

Summer rain caused widespread damage to crops