എട്ടാം ക്ലാസുകാരിയുടെ പച്ചക്കറി കൃഷിയ്ക്ക് നൂറുമേനി വിജയം. പാലക്കാട് ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എം.ആര്‍.ശിവയാണ് വെള്ളരിയും മത്തനും കുമ്പളവുമെല്ലാം ജൈവ കൃഷിയിലൂടെ വിളയിച്ചത്. പിന്തുണയുമായി വീട്ടുകാരും ചേര്‍ന്നതോടെ കൃഷി കുട്ടിക്കളിയല്ലെന്ന് തെളിയുകയായിരുന്നു.
മണ്ണിലേക്കിറങ്ങിയാല്‍ നൂറുമേനി മടക്കിക്കിട്ടുമെന്ന് ശിവയ്ക്കറിയാം. കഴിഞ്ഞവര്‍ഷം ശിവ ഇത് തെളിയിച്ചതാണ്. പയറും മത്തനും കുമ്പളവും ചീര ചിരങ്ങ, കുക്കുംബർ തുടങ്ങിയവയും നട്ട് പരിപാലിക്കുകയായിരുന്നു. മികച്ച വിള ലഭിച്ചു. ഇത്തവണയും സമാനരീതിയില്‍ മണ്ണ് നൂറുമേനി വിളവ് നല്‍കി. ശിവയുടെ കണിവെള്ളരി ഇത്തവണ വിഷുവിന് പലരുടെയും വീടുകളിലെ ഓട്ടരുളിയില്‍ ഐശ്വര്യത്തിന്റെ അടയാളം തീര്‍ത്തു. സ്കൂളിലെ ക്ലാസ് കഴിഞ്ഞുള്ള സമയം തുടങ്ങിയ കൃഷി പരീക്ഷണം വിജയിക്കുകയായിരുന്നു. പൂര്‍ണ പിന്തുണയുമായി കുടുംബാംഗങ്ങളും ചേര്‍ന്നതോടെ കൃഷിമാര്‍ഗം വിജയം.
വീട്ടാവശ്യത്തിന് മാത്രം എന്ന നിലയിലാണ് കൃഷി തുടങ്ങിയതെങ്കിലും പിന്നീട് മികച്ച വിള കിട്ടിയതോടെ പലര്‍ക്കും ന്യായമായ വിലയില്‍ കൈമാറുകയായിരുന്നു. പൂര്‍ണമായും ജൈവകൃഷി. കഴിഞ്ഞ ഓണത്തിന് ചെണ്ടുമല്ലി കൃഷിയിലും ശിവ മികവറിയിച്ചിരുന്നു. ചങ്ങരംകുളം കോക്കൂർ മടത്തം പുറത്ത് മീര രമേശ് ദമ്പതിമാരുടെ ഇളയ മകളാണ് ഈ മിടുക്കി.
8th standard child vegetable farming in home