TAGS

കണ്ണൂർ തളിപ്പറമ്പ് അള്ളംകുളം ചവനപ്പുഴ റോഡിലൂടെ പോകുന്ന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. ഇതോടെ കുടിവെള്ള ക്ഷാമത്താൽ വലയുകയാണ് സമീപത്തെ കുടുംബങ്ങളും.

സുലഭമായി വെള്ളമുണ്ടെങ്കിലും കണ്ണൂർ തളിപ്പറമ്പ് അള്ളംകുളത്തെ കുടുംബങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. എന്തെന്നാൽ പൈപ്പ് പൊട്ടി വെള്ളമെല്ലാം റോഡിലേക്ക് ഒഴുകുകയാണ്. ഈ സ്ഥിതി തുടങ്ങി ഒരാഴ്ചയായിട്ടും ഇതുവരെ പരിഹാരമുണ്ടായില്ല. റോഡിൽ വെള്ളം കെട്ടി നിന്ന് ചെളിയായ അവസ്ഥയാണ്

അമ്പത് ലക്ഷം രൂപ ചെലവിൽ അള്ളാം കുളം - ചവന പുഴ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പൈപ്പ് പൊട്ടിയത്. നാട്ടുകാരുടെ സമർദ്ദത്തെ തുടർന്ന് പൈപ്പ് ശരിയാക്കാമെന്ന് കരാറുകാരൻ ഉറപ്പു നൽകിയെങ്കില്ലും പരിഹാരമായിട്ടില്ല.