മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചു; പ്രതിഷേധവുമായി യുഡിഎഫ്

മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ നിയമനടപടിക്കൊപ്പം രാഷ്ട്രീയ പോരാട്ടവും തുടരുമെന്ന് മുന്‍ ഭരണസമിതി. സഹകാരികളെ സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.

അംഗസംഘങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ ജില്ല ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ബാങ്കിങ് റഗുലേഷന്‍ ആക്ട് പ്രകാരം ചട്ടലംഘനമാണന്ന വാദമാണ് യുഡിഎഫ് ഉന്നയിക്കുന്നത്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ഭരണസമിതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫിനെ അനുകൂലിക്കുന്ന നല്ലെരു ഭാഗം ജീവനക്കാരും ലയത്തെ അനുകൂലിക്കുകയാണ്.