ഉദ്ഘാടനം കഴിഞ്ഞ വനിതാ വിശ്രമകേന്ദ്രത്തിൽ ഇരിപ്പിടം പോലുമില്ല; ആശങ്ക

ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ  വനിത വിശ്രമ കേന്ദ്രം അടഞ്ഞു തന്നെ. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയായിരുന്നു ഉദ്ഘാടനം .

പുതിയ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരായ സ്ത്രീകളുടെ ആശങ്ക ഏറെയാണ്. ഇവയ്ക്ക് പരിഹാരമായാണ് 18.88 ലക്ഷം രൂപ ചെലവില്‍ വനിത വിശ്രമ കേന്ദ്രം നിര്‍മിച്ചത്.  ലഘുഭക്ഷണ സൗകര്യം, ശുചിമുറികള്‍, മുലയൂട്ടല്‍ കേന്ദ്രം എന്നിവയെല്ലാം ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ  ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തില്‍  ഇരിപ്പിടം പോലുമില്ല .ശുചിമുറിയോട് ചേര്‍ന്ന് സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ചെയ്തിട്ടില്ല. അതേസമയം വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടരുകയാണെന്നും കെട്ടിടത്തില്‍ കുടിവെള്ളവും വൈദ്യുതിയും ഉടനെത്തിക്കുമെന്നുമാണ് നഗരസഭയുടെ വിശദീകരണം..