മാലിന്യം നിറ‍ഞ്ഞ് വെള്ളയില്‍ ബീച്ച് റോഡ്; നീക്കം ചെയ്യാതെ കോർപറേഷൻ

മാലിന്യം നിറ‍ഞ്ഞ് കോഴിക്കോട് വെള്ളയില്‍ ബീച്ച് റോഡ് പരിസരം. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍  കോര്‍പറേഷന്‍ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. തീരദേശമേഖലയായ ഇവിടെ ഹെല്‍ത്ത് ഇന്‍സ്പകടറെ പോലും നിയമിക്കാതെ വാര്‍ഡിനെ അവഗണിക്കുകയാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു.