പാതി വഴി നിലച്ച് വീര്‍പ്പാട്-വെളിമാനം റോഡ് നിർമാണം

കണ്ണൂർ ആറളം പഞ്ചായത്തിലെ വീര്‍പ്പാട്-വെളിമാനം റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു. നാല് മാസം കൊണ്ട് നിർമാണം പൂർത്തികരിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും റോഡ് പണി എങ്ങുമെത്തിയില്ല. ആശുപത്രിയിൽ പോകുന്നതിനടക്കം ഇവിടെയുള്ളവർ പ്രയാസം നേരിടുകയാണ്.

3 കീലോമീറ്ററോളം ദൂരത്തില്‍ പ്രധാനമന്ത്രി ഗ്രാമ സടക് യോജന പദ്ധതി പ്രകാരം 2 കോടിയിലധികം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.നിലവിലെ ടാറിംഗ് കുത്തിപൊളിച്ച്  കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ നിർമാണം കാല്‍ഭാഗം പോലും പൂർത്തിയായില്ല. ഇതുവഴി കാല്‍നടയാത്രപോലും ഇപ്പോൾ  ദുഷ്കരമാണ്. രോഗികളെ പോലും കാല്‍നടയായി എടുത്ത് കൊണ്ടുപോകേണ്ട സ്ഥിതിയാണ്.തുടർച്ചയായി  മഴ പെയ്തതാണ് നിർമ്മാണ പ്രവർത്തി വൈകാൻ കാരണമായതെന്നാണ് കരാർ എടുത്ത കമ്പനിയുടെ അധികൃതർ പറയുന്നത് .