പാലം അപകടത്തിൽ; മറ്റ് യാത്രാമാർഗങ്ങളില്ല; ദുരിതത്തിൽ പോത്തുമൂല നിവാസികൾ

ഗതാഗത യോഗ്യമായ പാലമില്ലാത്തതിനാൽ ദുരിതത്തിലായി തീരുനെല്ലി പോത്തുമൂല നിവാസികൾ.  കാലപ്പഴക്കം കാരണം  ബലക്ഷയം സംഭവിച്ചതോടെ പാലം അപകടഭീഷണിയിലാണ്. ഭയന്നാണ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ യാത്ര. 

മുപ്പതു വർഷം മുമ്പാണ്  നിർമ്മിതിയുടെ ഫണ്ടുപയോഗിച്ച് തിരുനെല്ലി പോത്തുമൂലയിൽ പാലം നിർമ്മിച്ചത്. ശക്തമായ മഴയിൽ  പുഴയിലെ കുത്തൊഴുക്ക് കൂടിയതോടെ പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചു. ഒരാൾക്ക് നടന്നു പോകാവുന്ന വീതി മാത്രമാണ് പാലത്തിനുള്ളത്. കിടപ്പിലായ രോഗികളെയും കൊണ്ട് യാത്ര നടക്കില്ല.

അപകടാവസ്ഥയിലായ പാലം കടന്നാണ് കുട്ടികളുടെ സ്കൂൾ യാത്ര.  വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിന് മറ്റ് യാത്രാ മാർഗങ്ങൾ ഇല്ല . അടിയന്തരമായി പാലം ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം