പി.കേശവദേവിന്റെ 39-ാം ചരമദിനത്തിലും സ്മാരകമില്ല; പ്രതിഷേധം

സാഹിത്യകാരന്‍ പി.േകശവദേവിന്റെ മുപ്പത്തിയൊന്‍പതാം ചരമദിനമാണിന്ന്. സ്മാരകമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ ജന്‍മഗൃഹവും അധികം വൈകാതെ മണ്ണോട് ചേരും.

പി.കേശവദേവ് ജീവിച്ച കെടാമംഗലത്തെ നല്ലേടത്ത് വീട് കഴിഞ്ഞ കുറച്ചധികം വര്‍ഷമായി ഇങ്ങിനെയാണ്. വീടിന്റെ അവശേഷിപ്പുകള്‍ ഏത് നിമിഷവും നിലംപതിക്കാം. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് സ്ഥലം സാംസ്കാരിക വകുപ്പ് ഏറ്റെടുത്തെങ്കിലും പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. അവഗണനയില്‍ പ്രതിഷേധിച്ച് ചരമദിനത്തില്‍ എത്തിര്‍പ്പിന്റെ സര്‍ഗ സംഗമം എന്ന പേരില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ നല്ലേടത്ത് വീട്ടില്‍ ഒത്തുകൂടം.