താമസക്കാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി വയനാട് നടവയല്‍ നെയ്ക്കുപ്പയിലെ ഈട്ടിമരങ്ങള്‍. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങളില്‍ മിക്കവയും അപകടാവസ്ഥയിലാണ്. വെട്ടിമാറ്റാന്‍ അനുമതി ലഭിച്ചവയും നീക്കംചെയ്യാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ചില്ലകള്‍ മുറിച്ചില്ലെങ്കില്‍ കഴിഞ്ഞമഴക്കാലത്ത് നടന്ന അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് ആശങ്ക. വിഡിയോ സ്റ്റോറി കാണാം.