സുഭിക്ഷ കേരളത്തിന്റെ ഭാഗമായി മള്‍ച്ചിങ് രീതി; കൈതേരിയിൽ മാതൃകാ കൃഷി

കണ്ണൂര്‍ കൈതേരി മരതകം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി തുടങ്ങി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മള്‍ച്ചിങ് രീതിയിലാണ് കൃഷി ചെയ്യുന്നത്.

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെയും സഹകരണത്തോടെയാണ് മരതകം കൂട്ടായ്മ കൃഷിയിറക്കിയത്. കൈതേരി എടംവയലിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് പടവലം, വെണ്ട, തക്കാളി, കയ്പ്പ, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ പ്രസീതയുടെ അധ്യക്ഷതയില്‍ 

ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി കെ രാംദാസ് ഉത്ഘാടനം ചെയ്തു.കര്‍ഷകരും സുഹൃത്തുക്കളുമായ രാജന്‍, സതീശന്‍, പി വി സുധാകരന്‍, രമേശന്‍ , മുല്ലോളി സുധാകരന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. സതീശന്‍റെ മഴ മറകൃഷിയുടെ ഉത്ഘാടനവും നടന്നു.